Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Flow

Kottayam

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ല്‍ നീരൊഴുക്ക് തടഞ്ഞ് മ​ണ​ല്‍​ത്തിട്ട​ക​ള്‍

കോ​​ട്ട​​യം: ന​​ദീ​​ത​​ട​​ങ്ങ​​ളി​​ലെ വ​​ലി​​യ മ​​ണൽത്തിട്ട​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ട​​ത് വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ലേ​​ക്കു വെ​​ള്ളം ഒ​​ഴു​​കി​നീ​​ങ്ങാ​​ന്‍ താ​​മ​​സ​​മു​​ണ്ടാ​​ക്കു​​ന്നു.​ എ​​ക്ക​​ലും​ ചെ​​ളി​​യും കാ​​യ​​ലി​​ന്‍റെ പ​​ല സ്ഥ​​ല​​ത്തും ചെ​​റു​​തു​​രു​​ത്തു​​പോ​​ലെ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ങ്ങ​​നെ രൂ​​പ​​പ്പെ​​ട്ട ഏ​​റ്റ​​വും വ​​ലി​​യ തു​​രു​​ത്തു​​ക​​ളി​​ലൊ​​ന്നാ​​ണ് പെ​​ണ്ണാ​​ര്‍തോ​​ടി​​ന്‍റെ ചീ​​പ്പു​​ങ്ക​​ല്‍ (തോ​​ട്) പ​​തി​​ക്കു​​ന്ന ചീ​​പ്പു​​ങ്ക​​ല്‍ കാ​​യ​​ല്‍ ഭാ​​ഗം.

കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ മ​​ഴ പെ​​യ്തു വെ​​ള്ളം കൂ​​ടു​​ത​​ലാ​​യി ഒ​​ഴു​​കി​​യെ​​ത്തു​​മ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ജ​​ലം ക​​ര​​യി​​ലേ​​ക്ക് ക​​യ​​റി​​യാ​​ണ് ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ല്‍ വെ​​ള്ള​​പ്പൊ​​ക്കം രൂ​​ക്ഷ​​മാ​​കു​​ന്ന​​ത്. മീ​​ന​​ച്ചി​​ലാ​​ര്‍ കാ​​യ​​ലി​​ല്‍ വ​​ന്നു പ​​തി​​ക്കു​​ന്ന​​തി​​നൊ​​പ്പം പ​​ഴു​​ക്കാ​​നി​​ലം, വെ​​ട്ടി​​ക്കാ​​ട്, മു​​ത്തേ​​രി​​മ​​ട, നാ​​ലു​​പ​​ങ്ക്, മു​​ത്ത​​ന്‍റെ ന​​ട, കൊ​​ഞ്ചു​​മ​​ട, ന​​സ്ര​​ത്ത്, ബോ​​ട്ടുജെ​​ട്ടി, വാ​​ച്ചാ​​പ​​റ​​മ്പ്, ചൂ​​ള​​ക​​ലു​​ങ്ക്, ക​​വ​​ണാ​​ര്‍, പെ​​ണ്ണാ​​ര്‍, കൈ​​പ്പു​​ഴ​​മു​​ട്ട് തു​​ട​​ങ്ങി വ​​ലു​​തും ചെ​​റു​​തു​​മാ​​യി നി​​ര​​വ​​ധി തോ​​ടു​​ക​​ള്‍ കാ​​യ​​ലി​​ല്‍ വ​​ന്നുപ​​തി​​ക്കു​​ന്നു​​ണ്ട്. ഈ ​​ഭാ​​ഗ​​ത്തെ​​ല്ലാം എ​​ക്ക​​ല്‍ അ​​ടി​​ഞ്ഞ് ആ​​ഴം കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.​
കാ​​യ​​ലി​​ന്‍റെ ശ​​രാ​​ശ​​രി ആ​​ഴം 2.5 മീ​​റ്റ​​റാ​​ണെ​​ങ്കി​​ല്‍ പ​​ല സ്ഥ​​ല​​ത്തും ഒ​​രു മീ​​റ്റ​​ര്‍ പോ​​ലു​​മി​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളു​​മു​​ണ്ട്.

ഇ​​വി​​ടെ കാ​​യ​​ലി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ല്‍ ജ​​ലസ​​സ്യ​​ങ്ങ​​ൾ വ​​ള​​ര്‍​ന്ന് വെ​​ള്ള​​ത്തി​​നു മീ​​തെ നി​​ല്‍​ക്കു​​ക​​യാ​ണ്. വ​​ര്‍​ഷ​​ങ്ങ​​ള്‍ ക​​ഴി​​യു​​മ്പോ​​ള്‍ ഈ ​​ഭാ​​ഗ​​വും തു​​രു​​ത്താ​​യി മാ​​റും. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ​യും കൈ​​വ​​ഴി​​ക​​ളു​​ടെ​​യും ആ​​ഴ​​ത്തേ​​ക്കാ​​ള്‍ കു​​റ​​വാ​​ണ് പ​​ല സ്ഥ​​ല​​ത്തും കാ​​യ​​ലി​​ന്‍റെ ആ​​ഴം. പ്ര​​ത്യേ​​കി​​ച്ച് മീ​​ന​​ച്ചി​​ലാ​​റും കൈ​​വ​​ഴി​​ക​​ളും കാ​​യ​​ലി​​ല്‍ പ​​തി​​ക്കു​​ന്ന ഭാ​​ഗം ആ​​ഴം​കൂ​​ടി​​യ ഭാ​​ഗ​​ത്തു​നി​​ന്ന് കാ​​യ​​ലി​​ന്‍റെ ആ​​ഴം കു​​റ​​ഞ്ഞ ഭാ​​ഗ​​ത്തേ​​ക്ക് വെ​​ള്ളമെത്തു​​മ്പോ​​ള്‍ ഒ​​ഴു​​കി മാ​​റാ​​ന്‍ ത​​ട​​സം നേ​​രി​​ടും. ആ​​ഴം കു​​റ​​യു​​ന്ന​​തു കാ​​ര​​ണം കാ​​യി​​ലി​​ന് ഉ​​ള്‍​ക്കൊ​​ള്ളാ​​വു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​യും.

കി​​ഫ്ബി പ​​ദ്ധ​​തി​​യി​​ല്‍ ടെ​​ന്‍​ഡ​​റാ​​യ പ​​ഴു​​ക്കാ​​നി​​ലം കാ​​യ​​ല്‍ വെ​​ട്ടി​​ത്തെ​​ളി​​ക്കു​​ന്ന പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​യാ​​ക്കി​​യാ​​ല്‍ വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലി​​ലേ​​ക്ക് വെ​​ള്ള​​മൊ​​ഴു​​ക്ക് അ​​തി വേ​​ഗ​​ത്തി​​ലാ​​കു​​ക​​യും പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ പ്ര​​ള​​യ ഭീ​​തി​​യെ ഒ​​രു പ​​രി​​ധി വ​​രെ അ​​തി​​ജീ​​വി​​ക്കു​ക​​യും ചെ​​യ്യും.

Latest News

Corehub Up